Hot Posts

6/recent/ticker-posts

കാൻസർ പ്രതിരോധം: വൈക്കം നഗരത്തിൽ ഫ്ലാഷ് മോബും ദീപം തെളിയിക്കലും നടന്നു

വൈക്കം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വൈക്കം നഗരത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും ദീപം തെളിയിക്കലും നടത്തി. ആരോഗ്യ വകുപ്പും വൈക്കം നഗരസഭയും സംയുക്തമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. 
വൈക്കം ബോട്ടുജെട്ടിക്ക് സമീപംതലയോലപറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നഗരത്തിൻ്റെ ഹൃദയം കവർന്നു. കാൻസർ പ്രതിരോധത്തിനായി സ്ത്രീകൾ പരിശോധനകൾക്ക് വിധേയരായി യഥാസമയം വിദഗ്ധ ചികിൽസ തേടി രോഗത്തെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് മെഴുകുതിരിയിൽ ദീപം പകർന്നു ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു. 
നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി.എൻ.വിദ്യാധരൻ, ഇടയാഴം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.ബി.ഷാഹുൽ, നഗരസഭ കൗൺസിലർമാരായ ബിന്ദുഷാജി, സിന്ധു സജീവൻ, പി.ഡി.ബിജിമോൾ, രാജശ്രീ തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ