Hot Posts

6/recent/ticker-posts

അംഗൻവാടികൾക്ക് വാട്ടർ ഡിസ്പെൻസറുകളും നേഴ്സറി ബാഗുകളും വിതരണം ചെയ്ത് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി

കിടങ്ങൂർ: ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് വാട്ടർ ഡിസ്പെൻസറുകളും അംഗൻവാടി കുട്ടികൾക്കായി ബാഗ്, വാട്ടർ ബോട്ടിൽ, പൗച്ച്, സ്കയിൽ തുടങ്ങിയവ ഉൾപ്പെടുന്ന പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. 
പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡൻ്റ് രശ്മി രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രസിഡൻ്റ് തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ജൽ ജീവൻ മിഷൻ ബോധന കലണ്ടറുടെ പ്രകാശനവും തദ്ദവസരത്തിൽ നടന്നു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി. ജി. സുരേഷ്,മുൻ പ്രസിഡൻ് ബോബിച്ചൻ മാത്യു, മെമ്പർമാരായ അഡ്വ. ഇ.എം. ബിനു, വിജയൻ കെ.ജി, ലൈസമ്മ ജോർജ്, മിനി ജെറോം, സുനി അശോകൻ, കുഞ്ഞുമോൾ ടോമി, സെക്രട്ടറി രാജീവ് എസ്.കെ, ജൽ ജീവൻ മിഷൻ പി.എസ്.ഡബ്ലിയു.എസ്. പ്രോജക്ട് ഓഫീസർ ഷീബാബെന്നി എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു തോമസ്, ഐ.എസ്.എ പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ ആരുച്ചേരിൽ, സോഷ്യൽ വർക്ക് ട്രയിനികളായ അൽഫോൻസാ ബാബു, കൃഷ്ണേന്ദു.പി. വി, അംഗൻവാടി അദ്ധ്യാപകർ, ഹെൽപ്പർമാർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം