Hot Posts

6/recent/ticker-posts

വൈക്കം താലൂക്കിലെ ആദ്യ ടർഫ് കോർണർ ഉദ്ഘാടനം ചെയ്തു

തലയോലപറമ്പ്: ഫുട്ബോൾ, ക്രിക്കറ്റ് കായികപ്രേമികൾക്ക് കളിക്കാനും പരിശീലനം നടത്താനുമായി തലയോലപറമ്പ് വരിക്കാംകുന്നിൽ ഫുട്ബോൾ ടർഫും ക്രിക്കറ്റ് ടർഫും ക്രിക്കറ്റ് നെറ്റ്സും ഒത്തുചേർന്ന ടർഫ് കോർണർ. കോട്ടയം ജില്ലയിലെ ഏറ്റവും വലിപ്പമേറിയതും വൈക്കം താലൂക്കിലെ ആദ്യത്തേതുമായ ടർഫ് കോർണറാണിത്. 
നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ പൊതുഇടങ്ങൾ കുറഞ്ഞുവരുന്നതും കുട്ടികളുംയുവാക്കളും ലഹരിക്ക് അടിമപ്പെടുന്നതും കണക്കിലെടുത്ത് കാഞ്ഞിരമറ്റം കൈയ്യാലപറമ്പിൽ മനു മോഹനും മാതാവ് ഉഷ മോഹനും ചേർന്നാണ് വരിക്കാംകുന്നിൽ 50 സെൻ്റ് സ്ഥലം ലീസിനെടുത്ത് 60 ലക്ഷം രൂപ ചെലവഴിച്ച് ടർഫ് കോർണർ ഒരുക്കിയത്. പകലും രാത്രിയും കളിയും ഫുട്ബോൾ ക്രിക്കറ്റ് പരിശീലനവും നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്.
വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ.സോണികയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എം എൽ എ പന്ത് തട്ടി ടർഫ് കോർണറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തലയോലപറമ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ  വിപിൻചന്ദ്രൻ ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടർഫ് നിർമ്മിച്ച ബിബിൻ ബാബുവിനെ മനുമോഹനും ഉഷ മോഹനും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു. 
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. സന്ധ്യ, വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യു,ലിസിസണ്ണി, മഹിളാമണി, ആർ. നികിതകുമാർ, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ.കെ. ശ്യാംകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ജെ. നിയാസ്, സുമതാമസ്, ഷിനി സജു, ബേബി പുച്ചുകണ്ടം, മിനി ശിവൻ തുടങ്ങിയവർ സംബന്ധിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് പരിശീലനത്തിനായി 9544295597 എന്ന നമ്പറിൽ ബന്ധപ്പെടണം.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്