Hot Posts

6/recent/ticker-posts

ലഹരിക്കെതിരെ പോരാടാനുറച്ച് കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി

പാലാ: ലഹരിക്കെതിരെ പോരാടാൻ കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി. സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ചും സ്കൂൾ, കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഇടയിൽ മയക്കുമരുന്നും രാസ ലഹരിപോലുള്ള അതിമാരക ലഹരികളും വ്യാപകമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അമ്മമാർ എന്ന നിലയിൽ ഓരോ വനിതകളും ഇതിനെതിരെ രംഗത്ത് ഇറങ്ങണമെന്ന് കേരള വനിതാ കോൺഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ്‌ ജിജി ദാസ് പറഞ്ഞു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ലഹരിക്കേസുകളിൽ അനുദിനം പിടിയിലാക്കുന്ന പ്രതികളിൽ വിദ്യാർത്ഥിനികളും യുവതികളും ഉണ്ട് എന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്ന് കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ലിജി ജോസഫ് അഭിപ്രായപ്പെട്ടു.
ഇതിനെതിരെ സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ജാഗ്രതാ സമിതികൾ ചേരണമെന്നും വനിതാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും എക്‌സൈസ്, വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അടിയന്തിര നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്നും നേതാക്കൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജിജി ദാസ് (ജില്ലാപ്രസിഡന്റ്‌), ലിജി ജോസഫ് (ജനറൽ സെക്രട്ടറി), സുനിത ബി (ട്രഷറർ) നേതാക്കളായ ഏലിയമ്മ സാബു, സജിനി എം വി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും