Hot Posts

6/recent/ticker-posts

എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു: ജില്ലയില്‍ പരീക്ഷയെഴുതുന്നത് 18,705 പേർ

പ്രതീകാത്മക ചിത്രം  


കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷ (മാർച്ച് 3) ആരംഭിച്ചു. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 9179 ആൺകുട്ടികളും 9526 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ സ്കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്, 393 പേർ. ഏറ്റവും കുറവ് പുന്നത്തുറ സെന്‍റ് ജോസഫ് എച്ച്‌.എസിലാണ്, മൂന്നുപേർ. ഇത്തവണ ആണ്‍കുട്ടികളില്‍ 69 പേരുടെ വർധനയുണ്ടായപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണത്തിൽ 120 പേർ കുറഞ്ഞു. 
കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും രണ്ടു സ്പെഷ്യല്‍ സ്കൂളുകളുമായിരുന്നു. രാവിലെ 9.30 മുതലാണ് പരീക്ഷ. മാർച്ച് 26 ന് പരീക്ഷ സമാപിക്കും.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം