Hot Posts

6/recent/ticker-posts

വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു

തീക്കോയി: വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ ഒരാഴ്ച നീണ്ടു നിന്ന വിശ്വാസോത്സവം - ഹൈ മാനുസാ ദ് മെൽസാ - വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു. കുട്ടികൾക്ക് ആത്മീയവും മാനസികവുമായി ഉണർവ്വ് നൽകുന്നതും ബഹുവിധ കഴിവുകളെ കണ്ടെത്തുവാൻ സഹായിക്കുന്നതുമായ  പരിശീലന പരിപാടികളായിരുന്നു വിശ്വാസോത്സവത്തിന് ഉണ്ടായിരുന്നത്. "ലഹരി വിമുക്ത നാടും നാളെയുടെ സ്വപ്നങ്ങളും" എന്ന വിഷയത്തെ  കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളായിരുന്നു വിശ്വാസോത്സവത്തിൽ നടത്തിയത്. ലഹരി വിരുദ്ധ എക്സിബിഷൻ, ലഹരി വിരുദ്ധ റാലിഎന്നിവ നടത്തി.പ്രസംഗം,

സംഗീതം , ബൈബിൾ അധിഷ്ഠിതമായ മത്സരങ്ങൾ,സ്കിറ്റ് ,ലോഗോസ് ക്വിസ് ,വിശുദ്ധരെ പരിചയപ്പെടുത്തൽ, ആക്ഷൻ സോങ്, ബൈബിൾ വചന പരീക്ഷ തുടങ്ങിയ വിവിധ കലാ മത്സരങ്ങളും കായിക മത്സരങ്ങളും നടത്തപ്പെട്ടു.സമാപന ദിനത്തിൽ ഹൗസ് അടിസ്ഥാനത്തിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തി.വിശ്വാസത്തിൻ്റെ സമാപന സമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. 

Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം