Hot Posts

6/recent/ticker-posts

പാലാ അൽഫോൻസാ കോളേജിൽ ​ഇന്ന് 'ടോപ്പേഴ്സ് ഡേ'



പാലാ: എം. ജി. യൂണിവേഴ്സിറ്റി ഡിഗ്രീ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തിളങ്ങുന്ന വിജയം സ്വന്തമാക്കി പാലാ അൽഫോൻസാ കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ 29 റാങ്കുകളും 1 എസ് ഗ്രേഡും 51എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി. വർഷങ്ങളായി എം ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും കരസ്ഥമാക്കി വരുന്ന കോളേജിൻ്റെ, അക്കാദമിക രംഗത്തെ അദ്വിതീയ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഇത്തവണത്തെ പരീക്ഷാഫലവും.
ജൂൺ നാലാം തിയതി 10.30 ന് നടക്കുന്ന ചടങ്ങിൽ NACIN - National Academy of Customs Indirect Taxes and Narcoticsലെ മുൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ  Dr.K.N രാഘവൻ IRS മുഖ്യാതിഥിയായിരിക്കും. അൽഫോൻസ കോളേജ് മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡികേറ്റ് മെംബർ ഡോ.ജോജി അലക്സ് പ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ. Sr. മിനിമോൾ മാത്യു,വൈസ് പ്രിൻസിപ്പൽ ഡോ. Sr. മഞ്ജു എലിസബത്ത് കുരുവിള, മിസ്. മഞ്ജു ജോസ്, കോളേജ് ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
നാക് റി അക്രഡിറ്റേഷനിൽ എ പ്ലസ് നേടിയ കോളേജിലെ ശാന്തമായ പഠനാന്തരീക്ഷവും മികവാർന്ന അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദവും വിദ്യാർത്ഥിനീ കേന്ദ്രീകൃതവുമായ അധ്യാപന ശൈലിയും സ്ഥിരോത്സാഹമുള്ള വിദ്യാർത്ഥിനീ സമൂഹവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം ചാലകശക്തിയായി വർത്തിക്കുന്നത് പാഠ്യേതര രംഗത്തും സജീവമായ കോളേജ് കേരളത്തിൻ്റെ കായിക ചരിത്രത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട് രണ്ടേമുക്കാൽ കോടി രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഗ്രാന്റുകൾ, സംസ്ഥാന, സർവ്വകലാശാല തല അവാർഡുകൾ എന്നിവ നേടിയെടുക്കാനും കോളേജിനു സാധിച്ചു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി