ഇലഞ്ഞി: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 1200 ൽ 1200 മാർക്ക് നേടി രാമപുരം താഴാനിയിൽ അനഘ രാജിവ് മികവ് തെളിയിച്ചു. രാമപുരം സെൻറ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലാണ് അനഘ തന്റെ പഠനം പൂർത്തിയാക്കിയത്. മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച എക്സലൻസ് 2025 ചടങ്ങിൽ അനഘ പ്രത്യേക ആദരവ് നേടി.