Hot Posts

6/recent/ticker-posts

സ്റ്റേറ്റ് ബാങ്കിന്റെ എഴുപതാം സ്ഥാപക ദിനത്തിൽ എഴുപത് വിദ്യാർത്ഥികളുടെ രക്തദാനം



കാഞ്ഞിരപ്പള്ളി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി റീജണൽ ബിസ്സിനസ്സ് ഓഫീസ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ എഴുപത് വിദ്യാർത്ഥികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ചങ്ങനാശ്ശേരി റീജണൽ ബിസ്സിനസ്സ് ഓഫീസിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ്. എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പിലൂടെ എഴുപതിനായിരം പേരുടെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കുകൾക്ക് നൽകുക എന്നതാണ് ബാങ്കിൻ്റെ ലക്ഷ്യം.
ലയൺസ് -എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സീമോൻ തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജണൽ മാനേജർ അനിതാ പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ ഗ്രാസന്നാ ജോയി മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവിനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. 
കോളേജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി, എസ് ബി ഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ യദു കെ മാണി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, വോളണ്ടിയർ സെക്രട്ടറി ആൽബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. എസ് ബി ഐ റീജണൽ ഓഫീസ് ജയകൃഷ്ണൻ റ്റി എൻ, കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ ഗയിൻ റ്റി ജോയി, ഡോക്ടർ ജോജി മാത്യു, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, വോളണ്ടിയർ സെക്രട്ടറി ദിയ തെരേസാ ജോഷി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്