Hot Posts

6/recent/ticker-posts

വിസാറ്റിൽ വായനാദിനം ആചരിച്ചു

ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. CMC സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ഇലഞ്ഞിയിൽ സ്ഥാപിച്ചിട്ടുള്ള സിസ്റ്റർ മേരി ജോൺ തോട്ടത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ആചാരങ്ങൾക്ക് തുടക്കമിട്ടത്.
പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ സുദീപ സ്മാരകത്തെ കുറിച്ചുള്ള വിവരണം നൽകി. കവിയും അധ്യാപകനുമായ ഇലഞ്ഞി മാത്യു, സിസ്റ്റർമേരി ബനീഞ്ജയുടെ 'ലോകമേ യാത്ര "എന്ന കവിത ആലപിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ: കെ ദിലീപ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ: അനൂപ് കെ ജെ, ഷാജി ആറ്റുപുറം എന്നിവരും ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. മേരി ജോൺ തോട്ടത്തിന്റെ സ്മാരകത്തിലുള്ള മ്യൂസിയം സന്ദർശനം വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു