Hot Posts

6/recent/ticker-posts

രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയത്തെയും സംസ്ഥാന സർക്കാരിന്റെ ഏകാധിപത്യ പ്രവണതയേയും ചെറുത്തു തോൽപ്പിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ



എലിക്കുളം: കേരളത്തെ തകർത്ത് തരിപ്പണമാക്കിയ സംസ്ഥാന സർക്കാരിൻ്റെ ഏകാധിപത്യ ദുർഭരണത്തേയും രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രവണതയേയും ചെറുത്തു തോല്പിക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസ്താവിച്ചു.
ഡോ. ജോഷി തെക്കേക്കുറ്റിന്റെ ഭവനത്തിൽ ചേർന്ന കോൺഗ്രസ് എലിക്കുളം മണ്ഡലത്തിലെ രണ്ട് മൂന്ന് നാല് അഞ്ച് വാർഡു കമ്മറ്റികളുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരോഗ്യ-വിദ്യാഭ്യാസ മേഖല ഉൾപ്പെടെ കേരളത്തിലെ സമസ്ത മേഖലയും തകർത്ത് ജനജീവിതം അതിദുസ്സഹമാക്കിയ ജനദ്രോഹ ഭരണത്തിന് വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ബാലറ്റിലൂടെ മറുപടി പറയുമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
മതസ്പർധ വളർത്തി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ വ്യാമോഹം കേരളത്തിൽ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാ ഗാന്ധിയുടെ മഹത്തായ ആശയങ്ങളും ആദർശങ്ങളും  ഇത്തരം കുടുംബസംഗമങ്ങൾ വഴി പ്രാവർത്തികമാക്കണമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പുരസ്കാരങ്ങൾക്ക് അർഹരായവരെയും പ്രാഗത്ഭ്യം തെളിയിച്ചവരെയും കോൺഗ്രസിന്റെ മുതിർന്ന പ്രവർത്തകരെയും മെമന്റോയും പൊന്നാടയും അണിയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് ജയിംസ് ചാക്കോ ജീരകത്തിൽ അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ് യോഗത്തിൽ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ, മെമ്പർമാരായ കെ എം ചാക്കോ കരിംപീച്ചിയിൽ,യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി,അദ്ധ്യാപക സംഘടനാ സംസ്ഥാന മുൻ  ഭാരവാഹിയായ ഷാജി പന്തലാനി, എൻ ജി ഒ അസോസിയേഷന്റെ മുൻ സംസ്ഥാന ഭാരവാഹി വി ഐ അബ്ദുൾ കരിം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ സജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ സി വിനോദ്, കെ ജി കുമാരൻ, ജനറൽ സെക്രട്ടറിമാരായ ഷാജി ഇടത്തിപ്പറമ്പിൽ, ഭായി സുകൃതൻ ഈറ്റോലിൽ ,ഗോപകുമാർ ഏലപ്പള്ളിൽ,വാർഡ് പ്രസിഡന്റുമാരായ ജോണി അഗസ്റ്റിൻ കുന്നപ്പള്ളിൽ, വർക്കി പി യു പൂതക്കുഴി, റെജി മാത്യു പൊന്നേടത്തു കല്ലേൽ തോമസ് വി ജെ താഴത്തുവരിക്കയിൽ,ബിനു തലച്ചിറ, കോൺഗ്രസ് നേതാക്കൾ ആയ ബാബു വടക്കേ മംഗലം, ജോമിച്ചൻ തെക്കേക്കുറ്റ്, സണ്ണി വാതല്ലൂർ, തോമാച്ചൻ അന്ത്യാംകുളം, ജസ്റ്റിൻ മാടപ്പള്ളിൽ, ഡായി എടപ്പാടിയിൽ,
സെബാസ്റ്റ്യൻ മരുതൂർ, യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ അഭിജിത്ത് ആർ, റിച്ചു കൊപ്രാക്കളം, ജിബിൻ ശൗര്യാംകുഴി, മാത്യൂസ് നെല്ലിമലയിൽ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ