Hot Posts

6/recent/ticker-posts

പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങളായി



പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുവാനുള്ള സൗകര്യം ഉണ്ട്. 
ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം, തിലഹവനം, ഒറ്റനമസ്കാരം, കൂട്ടനമസ്‌കാരം എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഉണ്ട്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാർമികത്വം വഹിക്കും. പുഴക്കടവും പരിസരവും പന്തൽക്കെട്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് സുനിൽകുമാർ വി.കെ. വടക്കേപ്പറമ്പിൽ നേതൃത്വം നൽകും. 
ക്ഷേത്രത്തിൻറെ ഗ്രൗണ്ടിലും സമീപത്തുള്ള പുരയിടത്തിലും വാഹന പാർക്കിഗിംന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ക്ഷേത്രം ഉപദേശക സമിതി സൗജന്യ ഔഷധക്കഞ്ഞി വിതരണം ചെയ്യും. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന മീനച്ചിൽ തോടിന്റെ സന്നിധ്യംകൊണ്ട് ഇവിടെ ബലിതർപ്പണം നടത്തുന്നത് കാശിക്ക് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം ഫോൺ: 04822 210366, 96331 34002
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി