ഈരാറ്റുപേട്ട: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇൻഡ്യാ (സിജി) ഗ്രാമദീപം കുട്ടികൾക്കും ഗ്രാമദർശകമാർക്കും വേണ്ടി ജില്ലാ തലത്തിൽ നടത്തിയ ഗ്രാമോത്സവം സിജി കോട്ടയം ജില്ലാ പ്രസിഡന്റ് സാജിദ്.എ. കരിം ഉൽഘാടനം ചെയ്തു. ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി പി.പി.എം നൗഷാദ് അധ്യക്ഷനായി.
എച്ച്.ആർ.ഡയറക്ടർ നിഷാ.എം.. എം, ജില്ലാ ട്രഷറർ എം.എഫ് അബ്ദുൽ ഖാദർ, കോർഡിനേറ്റർ അമീർ പി. ചാലിൽ, വിമൻസ് കളക്ടീവ് സെക്രട്ടറി റസീനാ ജാഫർ, ജില്ലാ കമ്മിറ്റിയംഗം കെ.എം. ജാഫർ, ഗ്രാമ ദർശകുമാരായ റിയാസ് കങ്ങഴ, അമീനാ സിറാജ്, ഫസീല മാഹിൻ എന്നിവർ സംസാരിച്ചു. ഗ്രാമദീപം ജില്ലാ കോർഡിനേറ്റർ തസ്നീം കെ. മുഹമ്മദ് സ്വാഗതവും വിമൻസ് കളക്ടീവ് മേഖലാ പ്രസിഡന്റ് നസീറാ എൻ നന്ദിയും അർപിച്ചു.
മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി നടത്തിയ Skill for today, Strength for tomorrow എന്ന വിഷയത്തിൽ സിജി റിസോഴ്‌സ് പേഴ്സൺ ഷറഫ് പി ഹംസ ക്ലാസ് നയിച്ചു. രണ്ട് കാറ്റഗറികളിലായി കുട്ടികൾക്ക് വേണ്ടി മലയാളം പ്രസംഗം (വിഷയം- യുദ്ധവും സമാധാനവും), മാപ്പിളപ്പാട്ട് മൽസരങ്ങളും സംഘടിപ്പിച്ചു. ഗ്രാമദീപങ്ങളുടെ ആഭിമുഖ്യത്തിൽ ഇത് വരെ കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനം സ്റ്റേറ്റ് എച്ച്.ആർ ഡയറക്ടർ നിഷാ എം.എം. വിതരണം ചെയ്തു.