ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനം തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം. സി.സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ, മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.