പാലാ: പന്തത്തല തലചായ്ക്കാൻ ഒരിടത്തിന്റെയും പാലാ മരിയ സദനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ക്ലബ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സന്തോഷ് മരിയ സദനം സ്വാഗതം ആശംസിച്ചു. പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് ഉത്ഘാടനം നിർവഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവൻ അധ്യക്ഷ പ്രസംഗം നടത്തി.
തുടർന്ന് ജോസ്‌മോൻ മുണ്ടക്കൽ മുഖ്യപ്രഭാഷണവും, റെവ. ഫാദർ കുര്യൻ വരിക്കാമക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ബൈജു കൊല്ലംപറമ്പിൽ, ഹരീഷ് കുമാർ, ജെസ്സ് മാത്യു എന്നിവർ ആശംസ അർപ്പിച്ചു. മരിയസദനത്തിന്റെ തുടർ പദ്ധതിയായ തലചായ്ക്കാൻ ഒരിടം 25 ഓളം പ്രായമായ ആളുകളെ പാർപ്പിച്ചുകൊണ്ട് രണ്ടര വർഷമായി പന്തതലയിൽ പ്രവർത്തിക്കുന്നു. ഓരോ വ്യക്തിക്കും കൂടുതൽ പരിചരണം നൽകുന്നതിനും മരിയ സദനത്തിലെ ആളുകളുടെ എണ്ണം കുറക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കുന്നു. ഇവരുടെ ശാരീരിക, മാനസിക ആരോഗ്യത്തിനു ഈ യോഗ ക്ലബ് ഉപകാരപ്പെടുന്നതായി കോർഡിനേറ്റർ അറിയിച്ചു. സുമനസുകളുടെ സേവനം ഇതിന്റെ പ്രവർത്തനത്തിലേക് ക്ഷണിക്കുന്നതായും സന്തോഷ് മരിയ സദനം പറഞ്ഞു.


