Hot Posts

6/recent/ticker-posts

പാലാ സെന്റ് മേരിസ് എൽ.പി സ്കൂളിന്റെ പ്രവർത്തനങ്ങൾ വ്യത്യസ്തവും മാതൃകാപരവും മാണി സി.കാപ്പൻ എം.എൽ.എ. ഇഗ്നൈറ്റ് 2K25 ഉദ്ഘാടനം നിർവഹിച്ചു.


പാലാ: സംസ്ഥാന കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയർന്നു. വ്യാഴാഴ്ച രാവിലെ 9.30 മുതൽ 5 വേദികളിലായി ഇരുന്നൂറോളം കൊച്ചു കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്. പ്രസംഗം, ലളിതഗാനം, അഭിനയഗാനം ,നാടോടി നൃത്തം, ഫാൻസിഡ്രസ്, പദ്യംചൊല്ലൽ മലയാളം, പദ്യം ചൊല്ലൽ ഇംഗ്ലീഷ്, കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്. കലാരംഗങ്ങളിൽ വിദഗ്ദ്ധരായ പ്രശസ്തവ്യക്തിത്വങ്ങളാണ് വിധികർത്താക്കളായത്. 
രണ്ടാം തവണയാണ് ഇത്തരത്തിൽ കലോത്സവം പാലാ സെൻ്റ് മേരീസ് എൽ. പി. സ്കൂളിൽ നടക്കുന്നത്. കുട്ടികളുടെ കലാഭിരുചികൾ മാറ്റുരയ്ക്കുന്ന കലോത്സവം ഒരു സംസ്ഥാന കലോത്സവത്തിൻ്റെ എല്ലാ കെട്ടിലും മട്ടിലും നടത്തപ്പെട്ട കലോത്സവം കാണികൾക്ക് നവ്യാനുഭവമായി. വ്യാഴാഴ്ച രാവിലെ 9.30ന് കലോത്സവത്തിൻ്റെ ഉദ്ഘാടനം ശ്രീ.മാണി.സി. കാപ്പൻ എം എൽ എ നിർവഹിച്ചു. .സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ചു. 
ളാലം പഴയ പള്ളി സഹവികാരി റവ.ഫാ.ആൻറണി നങ്ങാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.പി.റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് ആശംസയർപ്പിച്ചു പ്രസംഗിച്ചു. അധ്യാപകരായ സി.ലിജി, ലീജാ മാത്യു, മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയാ,ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ റോസ്, എന്നിവർ പ്രസംഗിച്ചു. 
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി