Hot Posts

6/recent/ticker-posts

തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണോദ്ഘാടനം നടന്നു, 804 ഏക്കർ പാടശേഖരങ്ങൾക്ക് ഗുണകരമാകും



കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം  പള്ളിയാട് എസ്.എൻ.യു.പി സ്കൂളിൽ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന  നൽകുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ജലസേചന വകുപ്പ് മുഖേനയും കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയും നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ ഭക്ഷ്യ ഉൽപാദനരംഗത്തും വളർച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ 17 ലക്ഷം കുടുംബങ്ങളിൽ നിന്ന് 43 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് പരിധിയിലെ കണ്ണുവള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, ഏനേഴം, പനച്ചിത്തുരുത്ത്, മണ്ണാത്തുശ്ശേരി, മുണ്ടാർ മൂന്ന്, ചെട്ടിക്കരി, വനംസൗത്ത്, വരമ്പിനകം, എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ജലസേചന വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപെടുത്തി ആറുകോടി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.പുറംബണ്ട് നിർമാണം, റീട്ടെയിനിംഗ് വാൾ നിർമാണവും ബലപ്പെടുത്തലും, മോട്ടോർഷെഡ് നിർമാണവും  പരിപാലനവും തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. 804 ഏക്കർ വരുന്ന പാടശേഖരങ്ങൾക്കാണ് പദ്ധതി പ്രകാരം ഗുണം ലഭിക്കുക.
സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ബിജു, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമേശ് പി. ദാസ്, തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. മധു, ഉദയപ്പൻ, സിനി സലി, കുട്ടനാട് ഡെവലപ്മെൻറ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ കെ. രാജേഷ്, ഉൾനാടൻ ജലഗതാഗതം ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സി.കെ.ശ്രീകല, കുട്ടനാട് ഡെവലപ്മെൻറ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. അജയകുമാർ, വൈക്കം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനു ചന്ദ്രബോസ്, തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ രാജേന്ദ്രൻ നായർ, എൻ.സോമൻ, ടി. കെ. സുമേഷ് എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

കാർമൽ മെഡിക്കൽ സെൻററിൽ കർമ്മല മാതാവിൻറെ തിരുനാളും ഹോസ്പിറ്റൽ ഡേ സെലിബ്രേഷനും
പാലാ ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു
കുറുമണ്ണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും
സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ; ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങൾ
മുൻ മുഖ്യമന്ത്രി - കേരളത്തിന്റെ പ്രിയ സഖാവ് വി എസ് അന്തരിച്ചു
കർക്കിടകവാവ് ബലിതർപ്പണം- വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി വി.എൻ. വാസവൻ
വിസാറ്റ് എഞ്ചിനീറിംഗ് കോളേജിലും ആർട്‌സ് ആൻ്റ്  സയൻസ് കോളേജിലും സ്പോട്ട് അഡ്‌മിഷൻ
'ഗ്രാമോത്സവം' ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ നടന്നു
പുനർ നിർമ്മിച്ച കിണർ നാടിന് സമർപ്പിച്ച്‌ രാജേഷ് വാളിപ്ലാക്കൽ
പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം: കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം: മന്ത്രി പി.പ്രസാദ്