ഭരണങ്ങാനം: സീറോ മലബാർ സഭ സോഷ്യൽ മിനിസ്ട്രിയുടെ മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്നവർക്ക് മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന "സ്പന്ദൻ 2025" എന്ന അവാർഡ് ലഭിച്ച പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിനെ ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ഇൻഫാം ജില്ലാ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ ഭരണങ്ങാനത്ത് ചേർന്ന യോഗത്തിൽ ഫാ.തോമസ് കിഴക്കേലിനെ പൊന്നാട അണിയിച്ചു. പ്രൊഫ. കെ.പി ജോസഫ് അധ്യക്ഷത വഹിച്ചു.


