രാമപുരം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ രാമപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ മാര്‍ ആഗസ്തിനോസ് കോളേജിന്റെയും എക്‌സ് സര്‍വ്വീസ് മെന്‍ അസോസിയേഷന്റെയും മറ്റ് സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ അരങ്ങ് 2025 എന്ന സാംസ്‌കാരിക ഘോഷയാത്ര ആവേശമായി.

ഇന്നലെ വൈകിട്ട് 4 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്നും താളമേളങ്ങളോടെയും വാഹന ഘോഷയാത്രയായും ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ആരംഭിച്ച് രാമപുരം പ്രൈവറ്റ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്ന് അവിടെ നിന്നും ഫാന്‍സി ഡ്രസ് മത്സരാര്‍ത്ഥികളോടൊപ്പം രാമപുരം ടൗണ്‍ ചുറ്റി റോസറി ഗ്രാമത്തിലെ സെന്റ്. തോമസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
വൈകിട്ട് 7 മണിക്ക് നടത്തിയ സാംസ്‌കാരിക സമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ രാമപുരം യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജെയിംസ് അദ്ധ്യഷത വഹിച്ചു.
മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ലിസമ്മ മത്തച്ചന്‍, വി.എ. ജോസ് ഉഴുന്നാലില്‍, പ്രമോദ് ആര്‍.വി.എം, കെ.കെ. ജോസ്‌കരിപ്പാക്കുടിയില്‍, ഷാജി ആറ്റുപുറം, ബ്രിന്‍സി ടോജോ പുതിയിടത്തുചാലില്‍, കേണല്‍ കെ.എന്‍.വി. ആചാരി, നാരായണന്‍ കാരനാട്ട്, ടോമി കുറ്റിയാങ്കല്‍, വി.സി. പ്രിന്‍സ്, വിജയന്‍ വീനസ് എന്നിവര്‍ പ്രസംഗിച്ചു.