ചെമ്മലമറ്റം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കോട്ടയം റവന്യൂ ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിന് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കും. കോട്ടയം ജില്ലയിലെ 13 സബ്ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആണ് ഇതിൽ മാറ്റുരയ്ക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 8 30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9 30ന് മത്സരങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലൻപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ കരുക്കൾ നീക്കി നടത്തപ്പെടുന്നു.
ലോക ഫെഡറേഷൻ, ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ എന്നിവയുടെ നിയമാവലി പ്രകാരം ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത്.