പാലാ: പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജും ഭാഷാ സമന്വയ വേദിയും സംയുക്തമായി വിവർത്തനം തുറന്നിടുന്ന വാതിലുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാറും വിവർത്തന ശിൽപ്ശാലയും ശ്രദ്ധേയമായി. ഇംഗ്ലീഷ് ഹിന്ദി മലയാളം വിഭാഗങ്ങളിലെ വിദ്യാർത്ഥികളും ഫാക്കൽട്ടി അംഗങ്ങളും സെമിനാറിൽ പങ്കാളികളായി.

വിവർത്തനമാണ് വിശ്വ ബോധവും മാനവികതയും വളർത്തുന്നതെന്നും ഭാഷാപരമായ അപരിചിതത്വം മാറ്റി ഉൽകൃഷ്ടകൃതികളുടെ വിവർത്തനം ഭാഷാ ഭിത്തികളെ തകർത്ത് വീക്ഷണം വിശാലമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താരതമ്യ പഠനം സ്വാധീനതാ പഠനം പുതിയ സാഹിത്യ ധാരകളുമായി പരിചയപ്പെടൽ എന്നിവ സാഹിത്യ വിവർത്തനത്തിലൂടെ കൈവരുന്ന നേട്ടങ്ങളാണെന്നും വിവർത്തകർ സാംസ്കാരിക അംബാസഡർ മാരാണെന്നും ഡോ. ആർസു അഭിപ്രായപ്പെട്ടു.
ജോമോൾ ജേക്കബ് രചിച്ച ബദലാവ് കാവ്യ സമാഹാരം പ്രകാശനം ചെയ്തു ഡോ. ആർസുവിൽ നിന്ന് പ്രിൻസിപ്പാൾ ആദ്യ പ്രതി ഏറ്റു വാങ്ങി. കോളജിൻ്റെ ജൂബിലി വർഷത്തിലെ കോളജിലെ 75 വിദ്യാർത്ഥികൾ ചേർന്നു ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് കഥകൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ചെറുകഥാ സമാഹരത്തിൻ്റെ ഭാഗമായി വിവർത്തന ശിൽപശാലയും സംഘടിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ കോളജ് ബസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ സെമിനാർ ക്കോർഡിനേറ്റർ ഡോ. അനീഷ് സിറിയക് ,ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ. തോമസ് വി മാത്യൂ മലയാളം വിഭാഗം മേധാവി ഡോ. സോജൻ പുല്ലാട്ട് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ജോബി ജോസഫ് ഹിന്ദി വിഭാഗം മേധാവി ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.