രാമപുരം: രാമപുരം യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെയും മാർ ആഗസ്റ്റിനോസ് കോളേജിന്റെയും എക്‌സ് സർവീസ് മാൻ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28 ആം തീയതി ഞായറാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടികളുടെ പരസ്യപ്രക്ഷേപണത്തിനുള്ള അലങ്കരിച്ച വള്ളം മാർ അഗസ്‌തിനോസ് കോളേജ് പ്രിൻസിപ്പൽ കോളേജിന്റെ മുൻവശത്ത് വച്ച് ഡോക്ടർ റെജി ഫ്ലാഗ്‌ഓഫ് ചെയ്തു.

വി എ ജോസ്, ഷാജി ആറ്റുപുറം, ബിനോയ് ഊടുപുഴ, പി കെ വ്യാസൻ അമനകര, മനോജ് പണിക്കർ, ജോമോൻ, മുരളി കാവേരി, വിജയൻ വീനസ്, മനോജ് ചീങ്കല്ലേൽ, മറ്റ് സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.
28ആം തീയതി ഞായറാഴ്ച രണ്ടുമണിക്ക് പൂക്കള മത്സരവും ഫാൻസി ഡ്രസ്സ് മത്സരവും ടൂവീലർ ഫാൻസി ഡ്രസ്സ് മത്സരവും ആരംഭിക്കും.