പാലാ: നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ അഞ്ചാമത് വാർഷിക പൊതുയോഗം നാളെ (26.09.25) നടക്കും. കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ പാരീഷ് ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിക്കുന്ന വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം കർഷക ദള ഫെഡറേഷൻ രക്ഷാധികാരി ഫാ. ജോസഫ് മണ്ണനാൽ നിർവ്വഹിക്കും.
കമ്പനിയുടെ ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതത്തിൻ്റെ വിതരണ ഉദ്ഘാടനം നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് നിർവ്വഹിക്കും. കമ്പനി ചെയർമാൻ ജോസ് തോമസ് കളരിക്കൽ അദ്ധ്യക്ഷത വഹിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ഡാൻ്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
വിജയകരമായ പ്രവർത്തനത്തിൻെ അഞ്ചു വർഷക്കാലം പൂർത്തിയാക്കിയ സാഹചര്യത്തിൽ കമ്പനിയുടെ ഓഹരി ഉടമകൾക്ക് പന്ത്രണ്ട് ശതമാനം ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്.



