കോട്ടയം: താഴത്തങ്ങാടി വള്ളംകളി വേദിയില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അവതരിപ്പിച്ച വോട്ടു ബോട്ട് ശ്രദ്ധ നേടി.

സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ (സ്വീപ്) എന്‍റെ വോട്ട് എന്‍റെ അവകാശം എന്ന സന്ദേശമാണ് അലങ്കരിച്ച ബോട്ടില്‍ പ്രദര്‍ശിപ്പിച്ചത്.
വോട്ടിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ ഭാഷകളിലുള്ള പാട്ടുകളും ബോട്ടില്‍ ഒരുക്കിയിരുന്നു.