പാലാ: കപടനാട്യങ്ങൾ നിറഞ്ഞ പല്ലിറുക്കിയുള്ള ചുണ്ടു വക്രിച്ച ചിരികളുടെ കാലത്ത്, ഹൃദയം കൊണ്ടും കണ്ണുകൊണ്ടും ചിരിക്കുന്നവരാവാൻ നമുക്കാവണമെന്ന് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ അഭിപ്രായപ്പെട്ടു.

കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തൊൻപതാം വാർഡി "തിരുകുടുംബ" ത്തിന്റെ പ്രഥമ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മഠത്തിപറമ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി നാഗമറ്റത്തിൽ, കൂട്ടായ്മാ സെക്രട്ടറി പ്രിൻസ് മണിയങ്ങാട്ട്, സണ്ണി ആരുച്ചേരിൽ, എലിസബത്ത് പ്രിൻസ്, റിയാ മുത്തുമാക്കുഴിയിൽ, ആർവിൻ പുന്നയ്ക്കാപ്പള്ളിൽ, എമിലിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സ്കിറ്റ്, ആക്ഷൻ സോങ്ങ് ,ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ജോസ് മാത്യു, ബെന്നി തോലാനിക്കൽ, ജോസ് ഓലിയ്ക്ക തകിടിയിൽ, ടോമി മുടന്തിയാനി, മാത്തുക്കുട്ടി പുന്നയ്ക്കാപ്പള്ളിൽ,
ബെറ്റ്സി ടോമി, ആനിയമ്മ മുതു പ്ലാക്കൽ, ആശാ ബെന്നി, എൽസമ്മ ജോസ്, അഡോൺ ബെന്നി, മാത്തുക്കുട്ടി ജോസ്, ജെസ്ന ചേലയ്ക്കൽ, ജോഫിൻ മണിയങ്ങാട്ട്, അന്നാ ജോസ് ജോഹൻ പ്രിൻസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.