പാലാ സെന്റ് തോമസ് കോളേജ് സിമ്മിം ക്ലബിൽ മാത്യൂസ്, എബി, സുനിൽ എന്നിവരുടെ കോച്ചിംങ്ങിലുടെയാണ് എൽവിനമേരി സുവർണ്ണ നേട്ടം കൈവരിച്ച് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയത്.
ചെമ്മലമറ്റം ഗ്രാമത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരു പെൺകുട്ടി മൂന്ന് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മൽസരത്തിന് അർഹയായത്. മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് ഷെറിൻ തയ്യിൽ തുടങ്ങിയവർ അഭിനന്ദിച്ചു.
ചെമ്മലമറ്റം കൂട്ടിയാനയിൽ ഷാരോൺ ജേക്കബിന്റെയും മെബിൻ എലിസബത്ത് ജോസിന്റെയും മകളാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ എൽവീന.