Hot Posts

6/recent/ticker-posts

"സ്ത്രീ" ആരോഗ്യ സുരക്ഷാ ക്യാമ്പയിന് തുടക്കമായി

പാലാ: ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ സമൂഹം എന്ന ലക്ഷ്യത്തെ മുൻനിർത്തി സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സ്ത്രീ (Strengthening Her to empower every one) ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക പരിശോധനകളും ബോധവൽക്കരണവും സംഘടിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ. സ്ത്രീ ക്ലിനിക്കുകൾ നടത്തും. സ്ത്രീകളിലെ വിളർച്ച. പ്രമേഹം, രക്തസമ്മർദ്ദം, വായിലെ അർബുദം, ഗർഭാശയഗള അർബുദം എന്നിവ പരിശോധിക്കും. ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാത്സ്യം ഗുളികൾ ഉൾപ്പെടെയുള്ള മരുന്നുകൾ നൽകും. കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്, ഗർഭകാല പരിചരണം, മുലയൂട്ടൽ, ആർത്തവ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കും.
ചൊവ്വ വ്യാഴം, ശനി ദിവസങ്ങളിൽ അയൽക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകളും നടത്തും. സ്വകാര്യത ഉറപ്പു വരുത്താൻ സൗകര്യമുള്ളതും എല്ലാവർക്കും എളുപ്പം എത്താൻ കഴിയുന്നതുമായ ഇടം കണ്ടെത്തിയാണ് അയൽക്കൂട്ട സ്ക്രീനിംഗ് നടത്തുന്നത്. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിൽ ഒരിക്കൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉറപ്പാക്കും. പരിശോധനകളിൽ വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ മികച്ച ആശുപത്രികളിലേക്ക് റഫർ ചെയ്യും.


ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വിളക്കുമാടം സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ വച്ച് കോട്ടയം എം.പി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോൾ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരിൽ, ഷിബു പൂവേലിൽ .ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. പ്രിയ എൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാദർ ജോർജ്ജ് മണ്ണുക്കുശുമ്പിൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ബിജു ജോൺ, മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ജോസ് ലി ഡാനിയേൽ, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അനൂപ ലൂക്കാസ്, സെന്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് & സീനിയർ വൈസ് പ്രസിഡന്റ് നിഷ കെ ദാസ്, ലയൺസ് ക്ലബ് ചീഫ് കോ - ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ദീപ. ആർ തുടങ്ങിയവർ സംസാരിച്ചു.


ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടന്നു. വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻ്റ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും ഐ എച്ച് എം ബ്ലഡ് ബാങ്കുമാണ് നയിച്ചത്. ക്യാമ്പിൽ നാല്പതോളം പേർ രക്തം ദാനം ചെയ്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്