പൂഞ്ഞാർ സെൻ്റ് മേരീസ് ഫോറോനാ ചർച്ച് പാരിഷ് ഹാളിൽ AKCC ഫോറോനാ പ്രസിഡന്റ് ജോർജ് തൊടുവനാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഫോറോനാ വികാരി ഫാ. തോമസ് പനക്കകുഴിയിൽ അനുഗ്രഹ പ്രഭാഷണവും ഫെഡറൽ ബാങ്ക് പാലാ റീജിയണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണവും നടത്തി.
ഡയറക്ടർ ഫാ. ജോസഫ് വിളക്കുന്നേൽ, രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധിരി, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ ക്ലിന്റ് അരീപ്ലാക്കൽ, പാലാ ബ്ലഡ് ഫോറം ഡയറക്ടർ അരുൺ പോൾ എന്നിവർ പ്രസംഗിച്ചു. മാർ സ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്കാാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പിൽ അറുപതോളം പേർ രക്തം ദാനം ചെയ്തു.




