Hot Posts

6/recent/ticker-posts

തേൻ സംസ്കരണ കേന്ദ്രം ശിലാസ്ഥാപനം ഇന്ന്

പാലാ: നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുന്ന തേൻ സംസ്കരണ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപന കർമ്മം ഇന്ന് നടക്കും. 
ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അന്തീനാട് ഹണി ലാൻ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തോടനുബന്ധിച്ച് റൂറൽമാർട്ടും കാർഷിക നേഴ്‌സറിയും ആരംഭിക്കുന്നതിനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന തേൻ സംസ്കരണ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല ഉദ്ഘാടനം ചെയ്യും. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തുന്നതും നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ് ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതുമാണ്. 


കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്മിതാ ഗോപാലകൃഷ്ണൻ, ലിസമ്മ തോമസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിനു ഫിലിപ്പ്, പി.എസ്.ഡബ്ലിയു.എസ്. അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസീസ് ഇടത്തിനാൽ എന്നിവർ പ്രസംഗിക്കും. 


പാലാ ഹരിതം കർഷക കമ്പനി ചെയർമാൻ തോമസ് മാത്യു സ്വാഗതവും വൈസ് ചെയർമാൻ ജിമ്മി ജോസഫ് നന്ദിയും പറയും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മനു മാനുവർ പദ്ധതിരേഖ അവതരിപ്പിക്കും. ഡയറക്ടർ ബോർഡംഗങ്ങളായ അനീഷ് തോമസ്, റോയി സെബാസ്റ്റ്യൻ, സോണി തോമസ്, ജോസ് ജോർജ്, ജോസ് മോൻ ജേക്കബ്, സെലിൻ ജോഷി, സിൽവിയാ തങ്കച്ചൻ, എൽസി ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും. സംസ്കരണ കേന്ദ്രത്തിന്  ആദ്യഘട്ടത്തിൽ എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു