ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനത്ത് വനിത ഫിറ്റ്നസ് സെൻറർ സ്ഥാപിക്കുന്നു.

വനിതകൾക്ക് മാത്രമായുള്ള ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യ ഫിറ്റ്നസ് സെൻറാണ് ഇത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർക്കും ആണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്.
കുടുംബശ്രീ സി.ഡി.എസ് നാണ് പരിപാലന ചുമതല. വനിതകൾക്ക് ഉപയോഗിക്കാവുന്ന 12 ഇനം ഉപകരണങ്ങളാണ് ഫിറ്റ്നസ് സെൻററിൽ സ്ഥാപിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പൂവരണിയിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഓപ്പൺ ജിമ്മും നിർമ്മിച്ചിട്ടുണ്ട്. ഫിറ്റ്നസ് സെൻറർ നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി അധ്യക്ഷത വഹിക്കും.