Hot Posts

6/recent/ticker-posts

നവീകരിച്ച ചൈതന്യ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

അന്തീനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട് വാർഡിൽ ചൈതന്യ കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 

7.5 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വെള്ളത്തിലെ ചെളിയുടെയും തുരുമ്പിന്റെയും അംശം നീക്കം ചെയ്യുന്നതിനായി ഫിൽറ്ററിംഗ് യൂണിറ്റ്, ക്ലോറിനേറ്റർ, പുതിയ മോട്ടോർ എന്നിവയാണ് സ്ഥാപിച്ചത്. 

 

സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന മാലിന്യങ്ങളുമാണ് ഇവിടെ ഏറെയും വലിച്ചെറിയ പ്പെടുന്നത്. 
60 ൽ അധികം കുടുംബങ്ങളാണ് ചൈതന്യ കുടിവെള്ള പദ്ധതിയിൽ ഉള്ളത്. പുതിയ മെഷീനുകൾ സ്ഥാപിച്ചതോടുകൂടി ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നതിനുള്ള സാഹചര്യം ഉണ്ടാകും. 
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് അധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ കുടിവെള്ള പദ്ധതി പ്രസിഡൻറ് ജോയി പെരുമറ്റം സെക്രട്ടറി ദേവസ്യാച്ചൻ വരിക്കാനിക്കൽ, ബാബു കാവുകാട്ട്, കുര്യാച്ചൻ പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേൽ, സിബി പ്ലാത്തോട്ടം, എം.പി. രാമകൃഷ്ണൻ നായർ മാന്തോട്ടം,പി. എസ് ശാർഗ്ദരൻ, ടോമി കോനുള്ളിൽ, സോമൻ ശ്രീവിലാസം, ജോമോൻ പൂവത്തോലിൽ, അശോകൻ കിഴക്കേക്കര, സാജൻ കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. 
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി