കുന്നോന്നി: രാഷ്ട്ര പിതാവിനെ വിസ്മരിച്ചു പോകുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാമൂഹ്യ പൊതുപ്രവർത്തകനും റെസിഡൻസ് കൗൺസിൽ പ്രസിഡന്റ്മായ പ്രസാദ് കുരുവിള.
ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി പ്രതിചായ കർഷക സംഘത്തിന്റെയും, പ്രതിച്ഛായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെയും നേതൃത്വത്തിൽ കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂൾ പരിസര ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ഗാന്ധി അനുസ്മരണം ഗാന്ധി ജയന്തിയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണിന്ന്. ഗാന്ധിജിയെ മാതൃകയാക്കേണ്ട തലമുറ നെഗറ്റീവ് ക്യാരക്ടറുകളുടെ പിന്നാലെ പായുകയാണ്, അപകടങ്ങളിൽ പെടുകയാണ്.