Hot Posts

6/recent/ticker-posts

'വിഷൻ 31' സഹകരണ സെമിനാര്‍ ഒക്ടോബർ 28 ന്

കോട്ടയം: വിഷൻ 31ന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒക്ടോബർ 28 ന് ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ സഹകരണ സെമിനാർ സംഘടിപ്പിക്കും.
സംസ്ഥാന രൂപീകരണത്തിന്റെ 75 വർഷം 2031 ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകാല വളർച്ച വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  വിവിധ മേഖലകളിലായി 33 വിഷയങ്ങളിൽ സംസ്ഥാനതലസെമിനാറുകൾ സംഘടിപ്പിക്കുന്നത്.
സഹകരണ സെമിനാറിൻ്റെ നടത്തിപ്പിനായി സഹകരണം - തുറമുഖം - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യ രക്ഷാധികാരിയായും സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ചെയർമാനായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 
എം. പിമാരായ അഡ്വ. കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, സഹകരണ വകുപ്പ് സെക്രട്ടറി ഡോ വീണ എം. മാധവൻ, സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി. ആർ. രഘുനാഥൻ, മുൻ ചെയർമാൻ അഡ്വ. കെ. അനിൽ കുമാർ എന്നിവർ രക്ഷാധികാരികളാകും. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ കൺവീനറാകും.
സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സഹകരണ വകുപ്പ് സെക്രട്ടറി ഡോ വീണ എം. മാധവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി.സജിത്ത് ബാബു വിഷയാവതരണം നടത്തി.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, സഹകരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ജയമ്മ പോൾ, സഹകരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പദ്മകുമാർ, ജോയിൻ്റ് രജിസ്ട്രാർ പി.പി സലിം, അഡീഷണൽ രജിസ്ട്രാർ ശ്രീകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാർ, സഹകാരികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം