പാലാ: പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ്, റോവർ & റേഞ്ചർ യൂണിറ്റുകളുടെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ (ഒക്ടോബർ 02 വ്യാഴാഴ്ച്ച) പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും.

രാവിലെ 10 ന് ദേശീയ രക്തദാന ദിനാചരണ പൊതുസമ്മേളനത്തിൽ പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ അദ്ധ്യക്ഷത വഹിക്കും.
മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകും.
സിബി പ്ലാത്തോട്ടം (ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ), ബിജു കുര്യൻ (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ), റെജിമോൻ കെ മാത്യു (പ്രിൻസിപ്പാൾ), രാജേഷ് ജോർജ് ജേക്കബ് (റീജണൽ ഹെഡ്, ഫെഡറൽ ബാങ്ക് പാലാ), അനിറ്റാ അലക്‌സ് (റേഞ്ച്വർ ലീഡർ), നോബി ഡോമിനിക് (റോവർ സ്കൗട്ട് ലീഡർ) എന്നിവർ പ്രസംഗിക്കും.