ചെന്നൈ: ഈ വര്‍ഷവും കേരളത്തില്‍ പ്രളയമുണ്ടാകുമെന്നു പ്രവചിച്ച് തമിഴ്‌നാട് വെതര്‍മാന്‍. 2020ല്‍ 2,300 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയേക്കുമെന്നാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍ പ്രവചിച്ചത്. കേരളത്തില്‍ മൂന്നാം പ്രളയം ഉണ്ടാകുമെന്നാണ് ഈ പ്രവചനത്തിന്റെ അർത്ഥം.1922, 1923, 1924 വര്‍ഷങ്ങളില്‍ 2,300 മില്ലിമീറ്ററില്‍ കൂടിയ മണ്‍സൂണ്‍ ഹാട്രിക് സംഭവിച്ചതും പ്രദീപ് ജോണ്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടില്‍ കാലാവസ്ഥാ പ്രവചനത്തിന് ലക്ഷക്കണക്കിന് പേര്‍ kഉറ്റുനോക്കുന്നത് തമിഴ്‌നാട് വെതര്‍മാന്റെ ഫെയ്‌സ്ബുക്ക് പേജാണ്.
2015ലെ ചെന്നൈ വെള്ളപ്പൊക്കം, 2016ലെ വാര്‍ധ ചുഴലിക്കാറ്റ് എന്നിവ സംബന്ധിച്ച പ്രവചനം കൃത്യമായതോടെയാണ് പ്രദീപ് ജോണിന് ആരാധകര്‍ കൂടിയത്. ധനതത്ത്വശാസ്ത്രത്തില്‍ എം.ബി.എ നേടിയ ചെന്നൈ സ്വദേശിയായ പ്രദീപ് 2012 ലാണ് വെതര്‍മാന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജില്‍ കാലാവസ്ഥ വിവരങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. കേരളത്തിൽ ഈ വർഷം മഴ കുടുതലായിരിക്കുമെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. കൊറോണാ വൈറസിനെ പ്രശ്നങ്ങൾ തീരുന്നതിനു മുൻപ് തന്നെ സംസ്ഥാന സർക്കാർ പ്രളയ സാധ്യത കണക്കിലെടുത്ത് സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം എന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്.
നിലവിൽ കൊറോണ വൈറസിന്റെ വ്യാപനം സംസ്ഥാന സർക്കാരിന് സാമ്പത്തികമായ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ മഴക്കാലത്തിനു മുൻപ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കേരളം വലിയൊരു ദുരന്തത്തിനാകും ഇരയാവുക. കൊറോണാ വൈറസിനെ തുടർന്ന് ലോക് ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ നിയന്ത്രണങ്ങൾക് വിധേയമായ ഇളവുകൾ നൽകി മഴക്കാല സുരക്ഷ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു മുന്നോട്ടു നീങ്ങുമ്പോഴാണ് കേരളത്തിൽ വീണ്ടും പ്രളയം ഉണ്ടാകുമെന്ന് സാധ്യതകൾ തെളിയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തെ അതിജീവിച്ച് കേരളത്തിന് വീണ്ടുമൊരു പ്രളയത്തെ താങ്ങാൻ കഴിയുമോ എന്നത് ആശങ്കാജനകമായ കാര്യമാണ്.