CO-Corona, VI- Virus, D-Disease, 19-first case reported in 2019 എന്നതിന്റെ പൂർണ്ണ രൂപമാണ് COVID-19 എന്നത്.
1. Covid 19 ഉം SARS-CoV-2 ഉം ഒന്നല്ല. Covid 19 എന്നാൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗം. SARS-CoV-2 എന്നാൽ വൈറസിന്റെ പേര്.
2. ഒരു വൈറസ് ഒരു കോശത്തിൽ കടന്നാൽ കോശം നിർമിക്കുന്ന പ്രോട്ടീനിന് പകരം വൈറസിന്റെ എണ്ണമറ്റ പകർപ്പുകളെ നിർമിക്കാൻ കോശത്തെ ഉപയോഗിക്കുന്നു.
3. World Health Organization പറയുന്നത്," എത്ര ചൂടുള്ള കാലാവസ്ഥയിലും കോവിഡ് 19 രോഗം പകരാൻ സാധ്യത ഉണ്ട്". ഇത് വരെയുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ചൂടുള്ള കാലാവസ്ഥയിലും തണുപ്പുള്ള കാലാവസ്ഥയിലും കോവിഡ് 19 പകരുന്നതായി മനസിലാക്കാം.
4. വായയും മൂക്കും മൂടിക്കെട്ടി മാസ്‌ക് ധരിക്കുന്നതിലൂടെ 100% സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കില്ല. വൈറസിന്റെ വലുപ്പം നോക്കിയാൽ ഒരു സൂചിയുടെ അഗ്രത്തിൽ തന്നെ 100 മില്യൺ വൈറസുകളെ കാണാൻ സാധിക്കും. അത് കൊണ്ട് തന്നെ ഈ വൈറസുകൾക്ക് മാസ്കുകളിലുള്ള ചെറിയ സുഷിരങ്ങളിലൂടെ കടക്കാവുന്നതാണ്. എങ്കിലും ധരിക്കുന്നത് രോഗ സാധ്യത കുറയ്ക്കും.
5. കുളിക്കുന്ന വെള്ളത്തിന്റെ ചൂട് കൂടുന്തോറും കൊറോണ വൈറസ് ബാധക്കുള്ള സാധ്യത കുറവാണ് എന്ന തെറ്റിധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് തെറ്റാണ്.
6. രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ലെങ്കിലും ഒരു വ്യക്തി കോവിഡ് 19 രോഗിയാവാൻ സാധ്യതയുണ്ട്.
7. വിദേശത്ത് നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ 14 ദിവസങ്ങൾക്ക് ശേഷവും അവർക്ക് രോഗം ബാധിക്കാം എന്നാണ് ഇപ്പോൾ വരുന്ന കേസുകൾ തെളിയിക്കുന്നത്.
8. ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് മൂലം കൊറോണ വൈറസ് ബാധ തടയാൻ സാധിക്കില്ല.
9. കൊറോണ വൈറസ് ബാധയുടെ അസാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്, രുചിയും മണവും അനുഭവപ്പെടാതെ വരുന്നത്.
10. വെളുത്തുള്ളി കഴിച്ചാൽ രോഗ സാധ്യത കുറയില്ല. ധാരാളം രോഗങ്ങൾക്ക് വെളുത്തുള്ളി ഒരു പ്രതിവിധി ആണെങ്കിലും കൊറോണ വൈറസ് ബാധയെ തടയാൻ വെളുത്തുള്ളിക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടില്ല.