ഉഴുന്നുവട കണ്ടിട്ടേയില്ലാത്ത വിധത്തില്‍ അപരിചിതമായ ഒരു പലഹാരത്തെ പരിചയപ്പെടുത്തുന്ന വിധത്തിലാണ് ഒരു വിദേശ മലയാളി വീഡിയോയുമായി രംഗത്തെത്തിയത്.. തമാശയ്ക്ക് ചെയ്തതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പൊങ്കാല നേരിടുകയാണ് ഇയാള്‍. ഒരോ മലയാളിയും നെഞ്ചിലേറ്റിയ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉഴുന്നുവടയെ ഇയാള്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് നിരവധി മലയാളികള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വിമര്‍ശനം ഉന്നയിക്കുന്നത്.