ധാക്ക: കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ബംഗ്ലാദേശിൽ സംസ്കാരച്ചടങ്ങ്. ഒരു ലക്ഷത്തിലധികം പേർ ഈ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാഷ്ട്രീയ പാർട്ടി നേതാവും മത അധ്യാപകനുമായ മൗലാന സുബൈർ അഹമ്മദ് അൻസാരിയുടെ സംസ്കാരചടങ്ങിൽ ആണ് വിലക്കുകൾ മറികടന്ന് ജനങ്ങൾ പങ്കെടുത്തത്. പ്രാർത്ഥനയ്ക്ക് പോലും അഞ്ചു പേരിൽ അധികം കൂടരുത് എന്നായിരുന്നു ബംഗ്ലാദേശിലെ നിയന്ത്രണം.
ബ്രഹ്മാന്‍ബാരിയ ജില്ലയില്‍ നടന്ന കബറടക്കത്തില്‍ ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റ് ഷാ അലി ഫര്‍ഹദും, ജില്ലയുടെ പൊലീസ് വക്താവ് ഇംതിയാസ് അഹമ്മദും സ്ഥിരീകരിച്ചു. കബറടക്കത്തില്‍ പങ്കെടുക്കാന്‍ പലയിടങ്ങളില്‍ നിന്നായി ബ്രഹ്മാന്‍ബാരിയ ജില്ലയിലേക്കുള്ള റോഡുകളില്‍ പതിനായിരക്കണക്കിനുപേരാണ് കാല്‍നടയായി എത്തിയതെന്ന് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെ ജോയിന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് മമൂനുല്‍ ഹഖ് പറഞ്ഞു.
ഞായറാഴ്ച വരെ ബംഗ്ലദേശില്‍ 2,456 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ബാധിച്ച് 91 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.അതേസമയം, മതിയായ പരിശോധനാ കിറ്റുകള്‍ ഇല്ലാത്തതിനാല്‍ വ്യാപക പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്കാര ചടങ്ങ് നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിലെ റോഹിൻഗ്യൻ അഭയാർഥികളുടെ ക്യാമ്പുകളിൽ ഉൾപ്പെടെ കൊറോണാ വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിനിടയിലാണ് സർക്കാറിനെ പ്രതിരോധത്തിലാക്കി സംസ്കാര ചടങ്ങ് നടന്നത്. സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ഉപയോഗിക്കണമെന്നും ഉള്ള നിർദ്ദേശങ്ങൾ അനുസരിക്കാതെയാണ് സംസ്കാരചടങ്ങിൽ എല്ലാവരും പങ്കെടുത്തതെന്നും ഇത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകും എന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ആഗോളതലത്തില്‍ കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ലോകമാകെ ഇതുവരെ 16,5000 പേര്‍ മരിച്ചു.
യൂറോപ്പില്‍ മരണ നിരക്ക് കുറയുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇസ്രായേലും , ദക്ഷിണകൊറിയയും നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവര്‍ണര്‍മാര്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പു നല്‍കി.