കോട്ടയം: ജില്ലയിൽ ഇന്ന് 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേർ രോഗമുക്തരായി. ഒരാൾ തമിഴ്നാട്ടിൽ നിന്നും എത്തിയതാണ്.
ജില്ലയിൽ ഇതുവരെ ആകെ 1,717 പേർക്ക് കോവിഡ് ബാധിച്ചു. 1,262 പേർ രോഗമുക്തരായി. സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 158 പേരും, വിദേശത്തുനിന്ന് എത്തിയ 153 പേരും രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്കപ്പട്ടികയിലുള്ള 418 പേരും ഉൾപ്പെടെ 729 പേർക്ക് പുതിയതായി ക്വാറൻ നിർദ്ദേശിച്ചു.
ജില്ലയിൽ 10,105 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 795 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. 1,115 പേരുടെ സ്രവം പരിശോധനക്കയച്ചു. ഇതുവരെ ആകെ 40,735 സാമ്പിളുകളാണ് പരിശോധിച്ചത്.