Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് പാലാ സെൻ്റ് തോമസ് കോളേജ്


പാലാ: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി,പാലാ നിയോജക മണ്ഡലത്തിലെ ക്യാമ്പയിൻ പാലാ സെൻ്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു. 




 പാലാ സെൻ്റ് തോമസ് കോളേജിലെ NCC നാവിക-കര വിഭാഗങ്ങളുമായി ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം,കോളേജ് പ്രിൻസിപ്പാൾ ഡോ: ജെയിംസ് ജോൺ മംഗലത്തിൻ്റെ അധ്യക്ഷതയിൽ പാലാ MLA ശ്രീ.മാണി സി കാപ്പൻ നിർവഹിച്ചു. 



ലഹരിയുടെ അമിതമായ ഉപയോഗം പുതിയ തലമുറയ്ക്ക് ദോഷകരമാണെന്ന് സൂചിപ്പിച്ച ഉദ്ഘാടകൻ, അതിൻ്റെ ദൂഷ്യ ഫലങ്ങളെ പറ്റിയും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. 

ലഹരിയുടെ ദൂഷ്യഫലങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുന്നതിനായി കോളേജിലെ ജിമ്മി ജോർജ് ഓപ്പൺ സ്റ്റേഡിയത്തിൽ NCC നാവിക വിഭാഗം കേഡറ്റുകൾ നടത്തിയ ഫ്ലാഷ് മോബ് പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകുന്ന ബോധവത്കരണ ക്ലാസും ഇതിനോടൊപ്പം നടന്നു. എക്സൈസ് സിവിൽ ഓഫീസറും,വിമുക്തി പദ്ധതി കോഡിനേറ്ററുമായ ശ്രീ.ബെന്നി സെബാസ്റ്റ്യൻ നടത്തിയ ബോധവത്കരണ ക്ലാസ് കേഡറ്റുകൾക്കും, വിദ്യാർഥികൾക്കും വേറിട്ട അനുഭവമായി.

ലഹരി മനുഷ്യരാശിക്കും, ആധുനിക തലമുറയ്ക്കും ദോഷകരമാണെന്ന ഉറച്ച സന്ദേശം പകർന്നു നൽകിയ ഈ ലഹരി വിമുക്ത ക്യാമ്പയിനു വളരെ മികച്ച സ്വീകരണമാണ് വിദ്യാർഥികൾക്കിടയിൽ നിന്നും, യുവജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു