പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യൂനമർദം ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറുനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത മുൻനിർത്തി ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.