പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പൂഞ്ഞാർ: മണിയംകുന്ന് സെൻറ് ജോസഫ് സ്കൂളിൽ പുതിയ ആപ്ലിക്കേഷൻ (എഡ്യൂ 360പ്രൊ) ഡോ ശശി തരൂർ ലോഞ്ച് ചെയ്തു. ആപ്ലിക്കേഷനിലൂടെ കുട്ടികളുടെ പഠന നിലവാരം മനസിലാക്കാനും മാതാപിതാക്കൾക്ക് കുട്ടികളുടെ അതാത് ദിവത്തെ പ്രോഗ്രസ്സ് അറിയാനും സാധിക്കും.
കൂടാതെ സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ആപ്പ് വഴി കഴിയും. എഡ്യൂ 360 പ്രൊ ആപ്പ് സ്കൂളിന് സൗജന്യമായി ചെയ്തു നൽകിയത് എബിൻ ആന്റണിയും ബിനിൽ ബേബിയുമാണ്. പുതിയ ആപ്ലിക്കേഷൻ വഴി കുട്ടികളുടെ പഠനനിലവാരം അറിയുന്നതിനും ഹാജർനില മനസ്സിലാക്കാനും സാധിക്കുന്നതോടൊപ്പം മറ്റ് രേഖകൾ സൂക്ഷിക്കാനും കഴിയുന്നതാണ്.
രക്ഷിതാക്കൾക്ക് പ്രത്യേക ട്രെയിനിങ് ഇതിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നു. പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ആപ്പ് ലോഞ്ചിംഗ് നടത്തിയത്.