പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പൂഞ്ഞാർ മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് 4 പേർക്ക് പരുക്ക്. ശനിയാഴ്ച രാവിലെ 5 മണിയോടെയാണ് അപകടം.
മലപ്പുറത്ത് നിന്നും തേക്കടിയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റ് തകർത്ത് താഴേയ്ക്ക് മറിയുകയായിരുന്നു.
11 കെവി ലൈൻ തകർന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.