Hot Posts

6/recent/ticker-posts

അവാർഡ് തിളക്കത്തിൽ പാലാ നഗരസഭ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: ജലസ്രോതസ്സുകളുടെ പരിപാലനം, ഭൂഗർഭ ജല സംരക്ഷണം, കിണർ റീചാർജിങ്, വാട്ടർ ടേബിൾ മെയിന്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമൃത്- 2 പദ്ധതിയുടെ ഭാഗമായി തെക്കൻ കേരളത്തിൽ നിന്നും ജലശക്തി അഭിയാൻ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളിൽനിന്നും രണ്ടാം സ്ഥാനം പാലാ നഗരസഭയ്ക്ക് ലഭിച്ചു. 



തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് സ്റ്റേറ്റ് മിഷൻ മാനേജ്മെൻ്റാണ് അവാർഡ് സമ്മാനിച്ചത്. രണ്ടാം സ്ഥാനം നേടിയ പാലാ നഗരസഭക്ക് ലഭിച്ച പ്രശസ്തിപത്രവും മെമൊന്റോയും നഗരസഭാ ചെയർമാൻ  ആൻറ്റോ ജോസ് പടിഞ്ഞാറെക്കര ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട് എന്നിവരും പങ്കെടുത്തു. 


അമൃത് പദ്ധതിയുടെ കീഴിൽ തയ്യാറാക്കുന്ന സിറ്റി വാട്ടർ ബാലൻസ് പ്ലാൻ, സിറ്റി വാട്ടർ ആക്ഷൻ പ്ലാൻ എന്നിവ പാലാ നഗരസഭയിലും നടപ്പാക്കുന്നതു സംബന്ധിച്ച് സ്റ്റേറ്റ് മിഷൻ മാനേജ്മെൻ്റ് അധികൃതരുമായി ചർച്ച നടത്തിയതായി ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം