പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവിട്ട യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ സ്വദേശിയായ 30 വയസുകാരനെയാണ് പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു നാടകീയ സംഭവങ്ങള്‍. കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണ് യുവാവ് ഫേസ്‌ബുക്കില്‍ ലൈവ് ഇട്ടത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. 'എന്റെ ആത്മഹത്യ ലൈവ്' എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ടത്.
ഇതു ശ്രദ്ധയിൽപെട്ട ഒരാൾ പൊലീസിൽ വിവരമറിയിച്ചു. അരമണിക്കൂറിനുള്ളിൽ എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപേ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. പരുക്കു ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.