പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കേരള കോൺഗ്രസ്(എം)പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റാണ്. തുടർച്ചയായി 28 വർഷം അയർക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ആയി സേവനം അനുഷ്ഠിച്ചു.
3 തവണ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. രണ്ട് തവണ അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ, 2 തവണ പ്രസിഡന്റ് ,2 തവണ കോട്ടയം ജില്ലാ ബാങ്ക് ബോർഡ‍് മെമ്പർ ,കോട്ടയം സർക്കിൾ സഹകരണ യുണിയൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കെഎസ് സി(എം) ലൂടെയാണ് രാഷ്ട്രീയ പ്രവേശനം.കെഎസ് സി(എം) എറണാകുളം ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, ടെക്നിക്കൽ സ്റ്റുഡന്റ്സ് കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി , യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ്(എം) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്, കോട്ടയം സർക്കിൾ സഹകരണ യുണിയൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. എക്കാലവും കെഎം മാണി സാറിനോടും ജോസ് കെമാണി എംപിയോടും ഒപ്പം നിന്ന വ്യക്തിയാണ്. നിലവിൽ കേരള കോൺഗ്രസ്(എം) കോട്ടയം ജില്ല ഓഫീസ് ജനറൽ സെക്രട്ടിയാണ്.