പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഭരണങ്ങാനം പഞ്ചായത്ത് അമേരിക്കയിലെ കൂപ്പർസിറ്റി മുനിസിപ്പാലിറ്റിയുമായിട്ടുള്ള സൗഹൃദ പങ്കാളിത്ത പ്രഖ്യാപനം നടത്തി. ഏപ്രിൽ 26 ന് കൂപ്പർസിറ്റിയിൽ സൗഹൃദ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഭരണങ്ങാനത്തെ ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രാബല്യത്തിൽ വന്നു.
ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി പ്രഖ്യാപനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി അധ്യക്ഷത വഹിച്ചു. പ്രഖ്യാപനരേഖ കൂപ്പർ സിറ്റിക്കു കൈമാറാനായി ജോയി കുറ്റിയാനിക്കു പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി കൈമാറി. ഇരുകൂട്ടർക്കും പ്രാദേശിക തലത്തിൽ പദ്ധതി ഏറെ പ്രയോജനം ചെയ്യും.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് ചെറിയാൻ വേരനാനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിൻസി സണ്ണി, അനുമോൾ മാത്യു, പഞ്ചായത്ത് മെമ്പർമാരായ ബീന ടോമി, എൽസമ്മ ജോർജ്കുട്ടി, സോഫി സണ്ണി,ജെസി ജോസ്, ബിജു എൻഎം, റെജി വടക്കേമേച്ചേരി, സുധ ഷാജി, ജോസുകുട്ടി അമ്പലമറ്റം, രാഹുൽ ജി കൃഷ്ണൻ, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. സൗഹൃദ പങ്കാളിത്ത കരാറിൽ ഏർപ്പെട്ട ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിനെയും കൂപ്പർ സിറ്റിയെയും മാണി സി കാപ്പൻ എംഎൽഎ അഭിനന്ദിച്ചു.