പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഈരാറ്റുപേട്ട; നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കത്തിൽ ദ്രവിച്ച് അപകടാവസ്ഥയിൽ.പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണി ഉയർത്തുന്ന നഗരമധ്യത്തിലെ ബസ്‌സ്റ്റാൻഡ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 42 വർഷം പഴക്കമുള്ള സ്റ്റാൻഡിലെ കെട്ടിടം എത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
ഏഴുമാസം മുൻപ് കെട്ടിടം പുനർനിർമ്മിക്കാൻ നഗരസഭ തറക്കല്ലിട്ടിരുന്നു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി 7.80 കോടി രൂപ മുതൽ മുടക്കി അഞ്ച് നിലകളിലായി 12,000 ചതുരശ്ര മീറ്ററുള്ള പുതിയ കെട്ടിടവും ബസ്‌സ്റ്റാൻഡും നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ, നിർമാണത്തുക കണ്ടെത്തുന്നതിന് ആവശ്യമായ ഒരു നടപടിയും ആരംഭിക്കുന്നതിനെ മുമ്പേ നിർമാണ ഉദ്ഘാടനം നടത്തുകയായിരുന്നു. ബസ്‌സ്റ്റാൻഡ് കെട്ടിടം താങ്ങി നിറുത്തുന്ന പല തൂണുകളുടെയും കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. മുകളിലെ കോൺക്രീറ്റുകളിലെ കമ്പികൾ ദ്രവിച്ച് പല ഭാഗങ്ങളിലും വിള്ളലുകൾ വീണ അവസ്ഥയിലാണ്.
യാത്രക്കാരുടെ തലയിൽ കോൺക്രീറ്റ് പാളികൾ വീഴാതിരുക്കാൻ കോൺക്രീറ്റിന്റെ അടിവശത്ത് പ്ലാസ്റ്റിക്ക് ഗാർഡൻനെറ്റ് ഇട്ടിരിക്കുകയാണ്. നൂറിലധികം ബസുകളും ആയിരക്കണക്കിന് യാത്രകാരുമാണ് ദിവസവും ഈ സ്റ്റാൻഡിൽ എത്തുന്നത്. ഇവിടെ ഏതാനും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മഴക്കാലം കൂടി ആയതിനാൽ അപകടഭീഷണി ഉയർത്തുന്ന സ്റ്റാൻഡ് ഉടൻതന്നെ പുതുക്കിപ്പണിയേണ്ടത് അത്യാവശ്യം ആണ്