പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: ജില്ലയിലെ 2 അംഗൻവാടികളിലെ 16 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. നാട്ടകം, മാന്നാനം മേഖലകളിലാണ് രോഗബാധ. ഈ മേഖലകളിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. വീടുകളിൽ ബോധവൽക്കരണവും നടത്തുന്നുണ്ട്.
തക്കാളിപ്പനി ഒരു വൈറസ് രോഗമാണ്. 5 വയസിൽ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. മുതിർന്നവർക്ക് അപൂർവമായേ വരാറുള്ളൂ. പനിയ്ക്ക് പുറമെ കൈകാലുകളിലും പുറത്തും മറ്റ് ശരീര ഭാഗങ്ങളിലും കുമിളകൾ ഉണ്ടാകും. ഒരാഴ്ച നീണ്ടുനിൽക്കും. അപൂർവമായി മസ്തിഷ്കജ്വരം പോലെ ഗുരുതരമാകാറുണ്ട്. കൃത്യസമയത്ത് ചികിത്സ തേടണം.