തിരുവനന്തപുരം: പിഎസ്‌സി പ്ലസ് ടു തലം പ്രാഥമിക പരീക്ഷയുടെ അവസാന ഘട്ടം സെപ്റ്റംബർ 17 ശനിയാഴ്ച നടക്കും. 14 ജില്ലകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 730 കേന്ദ്രങ്ങളാണുള്ളത്.
ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുവാനുള്ള സാഹചര്യം മനസിലാക്കി ഉദ്യോഗാർഥികൾ നിശ്ചിത സമയത്ത് തന്നെ പരീക്ഷാ കേന്ദ്രങ്ങളിലെത്തുവാനുള്ള തയാറെടുപ്പുകൾ നടത്തേണ്ടതാണ്.